കനത്ത മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി : കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി. 30 ട്രെയിനുകളാണ് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വൈകിയോടുന്നത്. ആറു ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. റെയില്‍വേയുടെ വെബ്‌സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തിയ ശേഷം മാത്രമേ യാത്രയ്ക്ക് തയ്യാറെടുക്കാവൂ എന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മൂടല്‍ മഞ്ഞും പൊടിയും മൂലം കാഴ്ച മങ്ങിയ അന്തരീക്ഷത്തെ തുടര്‍ന്ന് വാഹനങ്ങളുടെ കൂട്ടിയിടി ഉണ്ടാകുന്നത് ഡല്‍ഹിയില്‍ പതിവായിരുന്നു.

KCN

more recommended stories