കേരള മാപ്പിള കലാ അക്കാദമി: കാസര്‍കോട് ജില്ലാ യു.എ.ഇ നാഷണല്‍ കമ്മിറ്റി

ദുബൈ: കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് ജില്ലാ യു.എ.ഇ നാഷണല്‍ കണ്‍വെന്‍ഷന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കണ്ണങ്കുളം അധ്യക്ഷത വഹിച്ചു. ശരീഫ് കാരയില്‍ സ്വാഗതവും ഷഫീഖ് കൈനോത്ത് നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകരുടെ ഇശല്‍ കലാവിരുന്ന് ഉണ്ടായിരുന്നു.

ഭാരവാഹികള്‍: അബൂബക്കര്‍ കണ്ണങ്കുളം (ഉപദേശക സമിതി ചെയര്‍മാന്‍ ), ശരീഫ് കാരയില്‍ (പ്രസിഡന്റ്), ശംസുദ്ധീന്‍ പെരുമ്പട്ട, അമീര്‍ ഉദുമ, അന്ത്രു മേല്‍പറമ്പ് (വൈസ് പ്രസിഡന്റ്), ശഫീഖ് കൈനോത്ത് (ജനറല്‍ സെക്രട്ടറി), ഫൈറൂസ് അബ്ദുല്ല ചന്തേര, റാഷിദ് കല്ലട്ര, അസീം ഉദുമ (ജോ. സെക്രട്ടറി), അഹ്മദ് മാവിലാം കടപുറം (ട്രഷറര്‍).

KCN

more recommended stories