മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് അവതരിപ്പിക്കുക. അതേസമയം ബില്ലിനെതിരെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രീംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രം രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക് സഭയിലെത്തുന്നത്. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നല്‍കുന്നതാണ് ബില്ല്. ഹാജര്‍ ഉറപ്പാക്കാന്‍ അംഗങ്ങള്‍ക്ക് ബി.ജെ.പി വിപ്പ് നല്‍കി.

സിവില്‍ കേസായ വിവാഹ മോചനം ക്രിമനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിത സംരക്ഷണ ബില്ല് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതാണെന്നായിരുന്നു സി.പി.എം അംഗം മുഹമ്മദ് സലീമിന്റെ പ്രതികരണം. നിര്‍ദ്ദിഷ്ടബില്ല് പിന്‍വലിക്കണെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

KCN

more recommended stories