കന്നട എഴുത്തുകാരന്‍ കുപ്പള്ളി വെങ്കടപ്പ പുട്ടപ്പയുടെ 113-ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പ്രശസ്ത കന്നഡ കവിയും എഴുത്തുകാരനുമായ കുപ്പള്ളി വെങ്കടപ്പ പുട്ടപ്പയുടെ ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. കുവെമ്പു എന്ന തൂലികാ നാമത്തില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ 113-ാം ജന്മദിനമാണ് ഇന്ന്.

1904ല്‍ കര്‍ണാടകത്തിലെ ഷിമോഗ ജില്ലയില്‍ ജനിച്ച കുവേമ്പു ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ കന്നട സാഹിത്യകാരനും കവിയുമായിരുന്നു. ഭാഷയുടെ ശക്തമായ വാദിയായിരുന്നു അദ്ദേഹം.

കന്നഡ ഭാഷയെക്കുറിച്ചുള്ള പഠനത്തിനായി മൈസൂര്‍ സര്‍വ്വകലാശാലയില്‍ ‘കുമെമ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കന്നഡ സ്റ്റഡീസ്’ സ്ഥാപിച്ചു. 1967ല്‍ ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായ ഇദ്ദേഹം പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയും ആദ്യ കന്നഡിയനുമാണ്.

എം. ഗോവിന്ദ പൈയ്ക്ക് ശേഷം രാഷ്ട്രകവിയായി ഉയര്‍ത്തപ്പെട്ട രണ്ടാമത്തെ കന്നഡ സാഹിത്യകാരനാണ് ഇദ്ദേഹം. 1994 നവംബര്‍ 11 ന് അദ്ദേഹം മൈസൂരില്‍വെച്ച് അന്തരിച്ചു.

KCN

more recommended stories