പത്മാവതി: ഉപാധികളോടെ പ്രദര്‍ശിപ്പിക്കാനുളള അനുമതി

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത വിവാദ ബോളീവുഡ് ചിത്രം പത്മാവതി ഉപാധികളോടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാമെന്ന് വിദഗ്ധ സമിതി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ രൂപീകരിച്ച വിദഗ്ധ സമിതിയാണ് സിനിമ പ്രദര്‍ശിപ്പിക്കാനുളള അനുമതി നല്‍കിയത്. 26 തിരുത്തുകള്‍ ചിത്രത്തില്‍ വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പത്മാവതി എന്ന പേരുമാറ്റി പത്മാവത് എന്നാക്കണം.

മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുവെന്നും വിദഗ്ധ സമിതി വ്യക്തമാക്കി. ചരിത്രവുമായി സിനിമക്ക് യാതൊരു ബന്ധവും ഇല്ല എന്നെഴുതിക്കാണിക്കണം. ഉപാധികള്‍ അംഗീകരിച്ചാല്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കും; സമിതി അറിയിച്ചു.

KCN

more recommended stories