പുതുവര്‍ഷം പുതു വായന: പുസ്തക വിതരണവും സംവാദവും സംഘടിപ്പിച്ചു

ബദിയടുക്ക: നവജീവന ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാരംഭം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ‘ഉറവ്’ ന്റെ ഭാഗമായി കുട്ടികള്‍ക്കായി പുതുവര്‍ഷത്തില്‍ ‘പുതുവര്‍ഷം പുതുവായന’ എന്നപേരില്‍ പുസ്തക വിതരണവും സംവാദവും നടത്തി. പ്രശസ്ത കവിയും സാംസ്‌ക്കാരിക പ്രഭാഷകനുമായ മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

മദര്‍ പി.ടി.എ. പ്രസിഡന്റ് എം.സുരേഖ, ഹെഡ്മാസ്റ്റര്‍ എസ്.എന്‍.ഭട്ട്, ശ്യാമ ഭട്ട്, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വി.കെ.ബാലകൃഷ്ണന്‍ പ്രസംഗിച്ചു. ഉറവ് ചെയര്‍മാന്‍ ഷാഫി ചൂരിപ്പള്ളം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അവതരിപ്പിച്ച മര്‍ഫി എന്ന നാടകം അരങ്ങേറി.

KCN

more recommended stories