ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി നിര്യാതയായി

കൊട്ടാരക്കര: മുന്നാക്ക ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി (76) നിര്യാതയായി. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നു രാവിലെയാണ് വത്സല കുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍മന്ത്രിയും നടനുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ മകനാണ്. ബിന്ദു, ഉഷ എന്നിവരാണ് മറ്റുമക്കള്‍.

KCN

more recommended stories