സി.ഒ.എ 11-ാമത് സംസ്ഥാന സമ്മേളനം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 11-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.സജീവ്കുമാര്‍ അധ്യക്ഷനായി. ആദ്യ ഫണ്ട് സി.ഒ.എ. ജില്ലാ പ്രസിഡന്റ് എം.മനോജില്‍ നിന്നു ഫിനാസ് കമ്മിറ്റി ചെയര്‍മാന്‍ സദാശിവ കിണി ഏറ്റുവാങ്ങി. പ്രസ്സ് ഫോറം സെക്രട്ടറി ടി.കെ.നാരായണന്‍, പ്രോഗ്രാം ചെയര്‍മാന്‍ കെ.പ്രദീപ്കുമര്‍, സി.ഒ.എ.ജില്ലാ സെക്രട്ടറി എം.ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories