ഏകദിന പരമ്പര: ഓസീസ് മാക്‌സ്വെല്ലിനെ ഒഴിവാക്കി

മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീമില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ ഉള്‍പ്പെടുത്തിയില്ല. പകരം ട്വന്റി-20യിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ ടീമിലിടം പിടിച്ചു. അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിനെ മുന്‍നിര്‍ത്തിയുള്ള ടീമിനെയാണ് ഓസീസ് ഒരുക്കുന്നത്. നിലവിലെ ചാംപ്യന്മാരാണ് ഓസീസ്.

21 വയസുകാരന്‍ ഫാസ്റ്റ് ബൗളര്‍ ജയ് റിച്ചാര്‍ഡ്‌സനാണ് ടീമിലെ പുതുമുഖം. മോശം ഫോം തുടരുന്ന ഓള്‍ റൗണ്ടര്‍ ജയിംസ് ഫോക്‌നര്‍ക്കും ടീമില്‍ സ്ഥാനം ലഭിച്ചിട്ടില്ല. ആദം സാംപയാണ് ടീമിലെ സ്പിന്നര്‍. ഓള്‍ റൗണ്ടര്‍മാരായി മിച്ചല്‍ മാര്‍ഷും മാര്‍ക്കസ് സ്റ്റോയിനസും ടീമിലിടം നേടി. ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയ വിക്കറ്റ് കീപ്പര്‍ മാത്യൂ വേഡിനെ ഏകദിന ടീമിലേക്കും പരിഗണിച്ചില്ല. ടിം പെയിനാണ് വിക്കറ്റിന് പിന്നില്‍ ഗ്ലൗസ് അണിയുന്നത്.

ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, ജയ് റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍കസ് സ്റ്റോയിനസ്, ആന്‍ഡ്രൂ ടൈ, ആദം സാംപ.

KCN

more recommended stories