മൗലിക കടമദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റോട്ടറിയും കുട്ടികളില്‍ നന്മയും മാനുഷിക മൂല്യവും ലക്ഷ്യമിട്ട് രൂപീകൃതമായ വൈറ്റല്‍ എന്ന സംഘടനയും സംയുകതമായി മൗലിക കടമ ദിനം ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ആഘോഷിച്ചു. ആഘോഷ പരിപാടിയില്‍ സെന്‍്ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജി.ഗോപകുമാര്‍ മുഖ്യാതിഥിയായിരുന്നു. ആനന്ദാശ്രമം സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണവും, വൈറ്റലിന്റെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. റോട്ടറി പ്രസിഡന്റ് കെ.രാജേഷ് കാമ്മത്ത് അധ്യക്ഷനായി, പ്രോഗ്രാം ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ സ്വാഗതവും, പ്രസ്സ് ഫോറം പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍, റോട്ടറിമുന്‍പ്രസിഡന്റ് ഡോ.കെ.ജി.പൈ, വൈറ്റല്‍ പ്രതിനിധി സി.ശ്രീധരന്‍, ഷിജു പുലിയന്‍, എന്നിവര്‍ സംസാരിച്ചു. റോട്ടറി യൂത്ത് സര്‍വിസ് ഡയറക്ടര്‍ എം.വിനോദ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ രാംനഗര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, ചിന്‍മയ വിദ്യാലയം കാഞ്ഞങ്ങാട്, ഇവര്‍ സ്‌കിറ്റുകള്‍ അവതരിപ്പിച്ചു, ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ വെളിക്കോത്ത്, ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, ബല്ലാ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ മുതലയ സ്‌ക്കൂളിലെ കുട്ടികളും പങ്കെടുത്തു. സ്‌ക്കൂള്‍ തലത്തില്‍ നടത്തിയ ഉപന്യാസം, ചിത്ര രചന, മുദ്രവാക്യ രചന മത്സരത്തില്‍ അര്‍ഹരായവര്‍ക്ക് സമ്മാന ദാനം നല്‍കി. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കലണ്ടറും, മൗലിക കടമ സന്ദേശം ഉള്‍കൊളളിച്ച് തയ്യാറാക്കിയ ഗാനവും പുറത്തിറക്കി.

KCN

more recommended stories