വിവാഹ ധനസഹായം കൈമാറി

ഉദുമ: മൈലാട്ടിയിലെ നിര്‍ദ്ദനരായ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് വേണ്ടി അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി സ്വരൂപിച്ച ധനസഹായം പഞ്ചായത്ത് കെ.എം.സി.സി പ്രസിണ്ടന്റ് ആബിദ് നാലാം വാതുല്‍ക്കല്‍ ഉദുമ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞിക്ക് കൈമാറി.

ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ഹമീദ് മാങ്ങാട്, മണ്ഡലം യൂത്ത് ലീഗ് പ്രസിണ്ടന്റ് ഹാരീസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, പഞ്ചായത്ത് കെ.എം.സി.സി ജോയിന്‍ സെക്രട്ടറി നസീര്‍ മുക്കുന്നോത്ത്, ആസിഫ് ഈച്ചിലിങ്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories