ഐ.പി.എല്‍ 2018: നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് ടീമുകള്‍ പുറത്തുവിട്ടു

ബംഗളൂരു: ഒത്തുകളി വിവാദത്തില്‍ രണ്ട് വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയെ ടീമിലെടുത്തു. ലീഗിലെ മികച്ച ക്യാപ്ടനെന്ന് പേര് കേട്ട രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സും വിരാട് കൊഹ്ലിയെ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സും നിലനിര്‍ത്തി. ആസ്‌ട്രേലിയന്‍ സ്‌കിപ്പര്‍ സ്റ്റീവ് സ്മിത്തിനെ മാത്രം രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയപ്പോള്‍ ഡേവിഡ് വാര്‍ണറെയും ഭുവനേശ്വര്‍ കുമാറിനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തി.

അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ മുന്‍നിര കളിക്കാരന്‍ ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താത്തത് ശ്രദ്ധേയമായി. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീം വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ സുനില്‍ നരേയ്‌നെയും ആന്ദ്രേ റസലിനെയുമാണ് നിലനിര്‍ത്തിയത്.

ടീമുകളും നിലനിര്‍ത്തിയ താരങ്ങളും;

>മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (15 കോടി), ഹാര്‍ദിക് പാണ്ഡ്യ (11 കോടി), ജസ്പ്രീത് ബുമ്ര (7 കോടി)

>ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്- റിഷാഭ് പന്ത് (എട്ടു കോടി), ക്രിസ് മോറിസ് (7.01 കോടി), ശ്രേയസ് അയ്യര്‍ (7 കോടി)

>ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്- വിരാട് കോഹ്‌ലി (17 കോടി), എബി ഡിവില്ലിയേഴ്‌സ് (11 കോടി), സര്‍ഫറാസ് ഖാന്‍ (1.75 കോടി)

>കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍ (8.5 കോടി), അന്ദ്രേ റസെല്‍ (7 കോടി)

>കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- അക്‌സര്‍ പട്ടേല്‍ (6.75 കോടി)

>സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (12 കോടി), ഭുവനേശ്വര്‍ കുമാര്‍ (8.5 കോടി)

>ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- എം.എസ്.ധോണി (15 കോടി), സുരേഷ് റെയ്‌ന(11 കോടി), രവീന്ദ്ര ജഡേജ (7 കോടി)

>രാജസ്ഥാന്‍ റോയല്‍സ്- സ്റ്റീവ് സ്മിത്ത് (12 കോടി)

KCN

more recommended stories