ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: പി കെ ശ്രീമതി

ന്യൂഡല്‍ഹി : ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പി കെ ശ്രീമതി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യക്കാര്‍ ദീര്‍ഘകാലമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യമാണിത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇതിനോട് യോജിച്ചിരുന്നതാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

നാലു മുതല്‍ അഞ്ചു കോടി വരെ തീര്‍ഥാടകര്‍ ശബരിമലയില്‍ എത്താറുണ്ട്. വര്‍ഷം 127 ദിവസമാണ് ക്ഷേത്രം ദര്‍ശനത്തിനായി തുറക്കുക. എല്ലാ ജാതി-മത വിഭാഗക്കാര്‍ക്കും പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്.

പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായുള്ള വനമേഖലയിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രകൃതിസംരക്ഷണവും മാലിന്യനിര്‍മാര്‍ജ്ജനവും ഉറപ്പുവരുത്തേണ്ടതുണ്ട്. ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നത് ശബരിമലയ്ക്ക് ഗുണകരമാകും- ശ്രീമതി പറഞ്ഞു.

KCN

more recommended stories