ഒരു കോടിയുടെ നിരോധിത നോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍

ഹൈദരാബാദ്: 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും പഴയ നോട്ടുകളുമായി ഒരു സംഘം പിടിയില്‍. ഒരു കോടിയുടെ പഴയ 500 രൂപയുമായി ഹൈദരാബാദിലാണ് ഒരു സംഘം പിടിയിലായത്. ഹൈദരാബാദ് പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിത്. കെ. രാജേഷ്, പി. അനന്ദ റെഡി, ആശാന്‍ഗരി നാഗരാജു എന്നിവരാണ് പിടിയിലായത്.

കര്‍ഹാനയിലുള്ള എസ്ബിഐ ബാങ്കിനു സമീപിത്തുനിന്നാണ് ഇവരെ പിടികുടിയത്. പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള ശ്രമത്തിനിടെയാണ് സംഘം പിടിയിലായത്. നോട്ടുകള്‍ക്കു പുറമേ ഇവരില്‍നിന്നു ഒരു ബൈക്കും മൂന്നു മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1,000 രൂപ നോട്ടുകള്‍ നിരോധിച്ചത്.

KCN

more recommended stories