സെറീന വില്യംസ് ആസ്‌ട്രേലിയന്‍ ഓപണില്‍ നിന്ന് പിന്‍മാറി

മെല്‍ബണ്‍: ഈ മാസം നടക്കുന്ന ആസ്‌ട്രേലിയന്‍ ഓപണില്‍ നിന്നും സെറീന വില്യംസ് പിന്മാറി. പ്രസവ ശേഷം കളത്തില്‍ തിരിച്ചെത്തിയ 36 കാരിയായ സെറീന കഴിഞ്ഞ ആഴ്ച ആദ്യ മത്സരത്തിനായി കോര്‍ട്ടിലിറങ്ങിയിരുന്നു. അന്ന് സെറീനക്ക് ജയിക്കാനായിരുന്നില്ല. പ്രദര്‍ശനമത്സരത്തില്‍ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ ലാത്വിയയുടെ 20കാരി ജെലീന ഒസ്റ്റപെന്‍കോയാണ് സെറീനയെ വീഴ്ത്തിയത്.

‘എനിക്ക് മത്സരിക്കാം. പക്ഷെ വെറുതെ മത്സരിക്കാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്, നന്നായി തിളങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നു. എനിക്ക് കുറച്ച് സമയം വേണം- സെറീന വ്യക്തമാക്കി.

2017ലെ ആസ്‌ട്രേലിയന്‍ ഓപണില്‍ സെറീനയായിരുന്നു ജേത്രി. എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ്‌ െസറീന അന്ന് കളിക്കാനിറങ്ങിയത്. നേരത്തേ പരിക്ക് കാരണം ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ജനുവരി 15നാണ് ടൂര്‍ണമന്റെ് ആംരഭിക്കുന്നത്.

KCN

more recommended stories