ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

അജാനൂര്‍: ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനുവരി 18,19 തീയതികളിലായി മാണിക്കോത്ത് വെച്ച് സംഘടിപ്പിക്കുന്ന പഞ്ചായത്ത് സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം കെ എം സി സി നേതാവ് സന മാണിക്കോത്ത് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശംസുദ്ധീന്‍ കൊളവയലിന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇഖ്ബാല്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ബഷീര്‍ വെള്ളിക്കോത്ത്, ഹമീദ് ചേരക്കാടത്ത്, കെ കെ ബദ്റുദ്ധീന്‍, നദീര്‍ കൊത്തിക്കാല്‍, നൗഷാദ് എം പി, ഫൈസല്‍ ചിത്താരി, അയ്യൂബ് ഇഖ്ബാല്‍ നഗര്‍, ശരീഫ് ഫ്രൂട്ട്, സയിദ് മാണിക്കോത്ത് തിടങ്ങിയവര്‍ സംസാരിച്ചു.

KCN