സ്‌ട്രൈവ്: വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ജനുവരി 13ന്

മേല്‍പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സ്‌ട്രൈവ് വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ജനുവരി 13 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ ചെമ്പിരിക്ക കല്ലുംവളപ്പ് നൂമ്പില്‍ പുഴയോരത്ത് നടത്താന്‍ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

വിവിധ സെഷനുകളിലായി മലപ്പുറം മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാന്‍ താമരത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചേലാവൂര്‍ എന്നിവര്‍ ക്യാമ്പാംഗങ്ങളുമായി സംവദിക്കും.
റിപ്പോര്‍ട്ട് അവതരണം, സംഘടനാചര്‍ച്ച, പദ്ധതി രൂപികരണം എന്നിവ ക്യാമ്പില്‍ ചര്‍ച്ച ചെയ്യും. പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ല മണ്ഡലം ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കും.
പ്രസിഡന്റ് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍, ജില്ല വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, അസ്ലം കീഴൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

KCN

more recommended stories