മുന്നാട് കേന്ദ്രമായി സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ അനുവദിക്കും: ടി.പി.ദാസന്‍

മുന്നാട്: കായിക ക്ഷമത വളര്‍ത്തുന്നതിന്റെ ഭാഗമായി മുന്നാട്ട് കേന്ദ്രമായി സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ അനുവദിക്കുമെന്നും അടുത്ത അധ്യയന വര്‍ഷം തന്നെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി .ദാസന്‍ പറഞ്ഞു. മുന്നാട് പീപ്പിള്‍സ് കോ-ഓപറേററീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കായിക വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക മേഖലയിലേക്ക് കൂടുതല്‍ കുട്ടികള്‍ കടന്നു വരണം. ഈ മേഖലയില്‍ ഉയര്‍ന്നു വരുന്ന കുട്ടികളെ സഹായിക്കലാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നഴ്‌സറി തലം മുതല്‍ വയോജന തലം വരെയുള്ള കായികക്ഷമത വിഷന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

ആരോഗ്യ സംരക്ഷണത്തിനുള്ള കായികപരിശീലനമാണ് ലക്ഷ്യമിടുന്നത് അദ്ദേഹം പറഞ്ഞു . 67 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്.ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ലിന്റോ അലക്‌സിനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍കബഡി പരിശീലകനായി നിയമനം ലഭിച്ച കായികാധ്യാപകന്‍ ടി.വിനോദ് കുമാറിനും അദ്ദേഹം ഉപഹാരം നല്‍കി.

കാസര്‍കോട് കോ-ഓപറേറ്റീവ് എഡുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പി.രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ.സുലൈമാന്‍, മുഖ്യാതിഥി ആയി .

സൊസൈറ്റി ഭരണ സമിതിയംഗങ്ങളായ എ.വിജയന്‍,ജി.പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം.ലതിക, ധിഷണ കോളേജ് പ്രിന്‍സിപ്പാള്‍ കെ. പ്രസന്ന, പീപ്പിള്‍സ് കോളേജ് പി.ടി.എ.പ്രസിഡന്റ് ടി.പി.അശോക് കുമാര്‍,ഇ.കെ രാജേഷ്, ടി.വിനോദ് കുമാര്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രവീണ്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.കെ ലൂക്കോസ് സ്വാഗതവും സുരേഷ് പയ്യങ്ങാനം നന്ദിയും പറഞ്ഞു.

KCN

more recommended stories