പുതിയ പത്തുരൂപാ നോട്ടിറക്കാനൊരുങ്ങി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: ഇരുന്നൂറുന്റേയും അന്‍പതിന്റെയും നോട്ടുകള്‍ പുതിയ രൂപത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെ പത്തുരൂപാ നോട്ടും പുതിയമുഖത്തോടെ ജനങ്ങളിലേക്കെത്തുകയാണ്. നിലവിലെ പത്തുരൂപയേക്കാളും അല്‍പം ചെറുതാണ് പുതുതായി ഇറങ്ങുന്ന നോട്ട്. നിലവിലെ നോട്ടിന് 137 മില്ലീ മീറ്ററാണ് വീതിയെങ്കില്‍ പുതിയതിന് 123 മില്ലി മീറ്റര്‍ വീതി മാത്രമാണുള്ളത്.

രൂപയുടെ ഉയരം നിലവിലെ നോട്ടിന്റേതു തന്നെയാണ്(63 മില്ലി മീറ്റര്‍). നിലവിലെ പത്തുരൂപാ നോട്ടില്‍ കാണ്ടാമൃഗത്തിന്റേയും ആനയുടേയും കടുവയുടേയും ചിത്രങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ അതിനുപകരം കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന്റെ മുദ്രയാണ് പുതിയ നോട്ടില്‍ ചേര്‍ത്തിട്ടുള്ളതെന്നതാണ് പ്രധാന പ്രത്യേകത. ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലാണ് പുതിയ പത്തുരൂപയെത്തുന്നത്.

KCN

more recommended stories