ശബരിമലയ്ക്ക് യാത്ര തിരിച്ച അയ്യപ്പ ഭക്തര്‍ക്ക് ദാഹശമനമൊരുക്കി

ചൗക്കി: വ്രതശുദ്ധിയോടെ കറുപ്പണിഞ്ഞ് ഇരുമുടികെട്ടുമായി ശരണ വിളികളാല്‍ സന്നിധിയിലെക്ക് യാത്ര തിരിച്ച അയപ്പന്മാര്‍ക്ക് യാത്രമദ്ധ്യ

വിശ്രമൊരുക്കിയും ദാഹശമനി നല്‍കിയും സര്‍വ്വാന്‍സ് ചൗക്കിയുടെ നേതൃത്വത്തില്‍ ആതിഥ്യമരുളി. സ്‌നേഹവും സാഹോദര്യവും കലുഷിതമായ ഈ കാലകട്ടത്തില്‍ പരസ്പര ബഹുമാനവും ഐക്യവും നിലനിര്‍ത്താനും സന്ദേശം നല്‍കി കൊണ്ട് സര്‍വ്വാന്‍സ് പ്രവര്‍ത്തകര്‍ ഭക്തന്മാരുമായി അല്‍പ്പസമയം ചിലവഴിച്ച് അവരുമായി കുശലാന്യോഷണവും നടത്തി അവരെ യാത്രയാക്കി. പരിപാടിക്ക് സര്‍വ്വാന്‍സ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് റഹിസ്, സെക്രട്ടറി സിറാജ്, സുഫെയില്‍ ചുപ്പി, അന്‍സാഫ്, സവാദ് എന്നിവര്‍ നേത്രത്വം നല്‍കി.

KCN

more recommended stories