


ചെര്‍ക്കള: അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ചെര്‍ക്കള കെ.കെ.പുറം പ്രദേശത്ത് കൂടെയുള്ള ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ജനശ്രീ ചെങ്കള മണ്ഡലം കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു. പട്ടിക ജാതി കുടുംബങ്ങള്‍ അടക്കം തുച്ഛമായ ഭൂമിയുള്ള അമ്പതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ ഭീതിയിലാക്കി കൊണ്ടുള്ളതാണ് അധികൃതരുടെ നടപടി.
ഇതു ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം ചെയര്‍മാന്‍ സി.എച്ച്. വിജയന്‍ അധ്യക്ഷത വഹിച്ചു. ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ഡി. സി.സി.ജനറല്‍ സെക്രട്ടറി സി.വി.ജെയിംസ്, ബി.ഇസ്മായില്‍, എം.രാജീവന്‍ നമ്പ്യാര്‍, കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, അച്ചേരി ബാലകൃഷ്ണന്‍, എം.ഭവാനി, സുധീഷ് നമ്പ്യാര്‍, വിനയ കുമാര്‍ അതിര്‍ക്കുഴി, വിനോദ്കുമാര്‍ കെ.കെ.പുറം, മഹേഷ്, ജയപ്രകാശ് പ്രസംഗിച്ചു. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം സ്വാഗതം പറഞ്ഞു.

more recommended stories
ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തില്‍
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില മൂന്നുവര്‍ഷത്തെ.
ബഹ്റൈന്‍ കെഎംസിസിയുടെ തണല്‍; സൈനുദ്ധീന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു
കാസര്‍കോട് : സ്വന്തമായി ഒരു വിടെന്ന സ്വപ്നം.
എസ് എസ് എല്‍ സി ഫലം മെയ് മൂന്നിനകം പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍.
എരിയാല്‍ കുളങ്ങര അംഗനവാടി പുതിയ കെട്ടിടോദ്ഘാടനം നാളെ
എരിയാല്‍: മുപ്പതു വര്ഷത്തെലധികമായി വാടക റൂമുകളില്‍ ദുരിതങ്ങള്‍ക്കും.
Leave a Comment