അബുദാബി കെ.എം.സി.സി: ദേലംപാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

അബുദാബി: അബുദാബി കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രസിഡന്റ് എം എച്ച് മുസ്തഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കാസര്‍കോട് ജില്ലാ കെ.എം.സി.സി സെക്രട്ടറി അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു, ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് എന്‍ എം അബ്ദുല്ല ഹാജി, ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറി ഷമീര്‍ പരപ്പ, അബുദാബി ഉദുമ മണ്ഡലം

കെ.എം.സി.സി വൈസ് പ്രസിഡന്റ് സലാം ആലൂര്‍, കെ എച്ച് അലി, പി കെ അഷ്റഫ്, തുഫൈല്‍ കൊറ്റുമ്പ, മന്‍സൂര്‍ എം എച്ച് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ 2018- 2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു സഫ്വാന്‍ പി എ പ്രസിഡന്റ് ആയും ഹസീര്‍ സി കെ ജനറല്‍ സെക്രട്ടറിയായും മുസ്തഫ എം എച്ച് ട്രഷറര്‍ആയും എ പി അഷ്റഫ്, എം ത്വയ്യിബ് എന്നിവരെ വൈസ് പ്രസിഡന്റ്മാരായും റിയാസ് അഡൂര്‍, മുഹമ്മദ് ജി എന്നിവരെ ജോ. സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് അബുദാബി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിക്ക് ഇന്ത്യന്‍ എംബസിയില്‍ നിന്നും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മണിക്കൂറുകള്‍ കൊണ്ട് പാസ്‌പ്പോര്‍ട് എത്തിച്ചു കൊടുത്ത അബുദാബി ഉദുമ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് ഷമീം ബേക്കലിനെ യോഗം അഭിനന്ദിച്ചു. കെ പി സിദ്ദിഖ് സ്വാഗതവും ഹസീര്‍ സി കെ നന്ദിയും പറഞ്ഞു.

KCN

more recommended stories