3.21 കോടി മൂല്യമുള്ള യു.എസ് ഡോളറുമായി ജെറ്റ് എയര്‍വേസ് ജീവനക്കാരി അറസ്റ്റില്‍

ന്യൂഡല്‍ഹി: വിദേശകറന്‍സിയുമായി ജെറ്റ് എയര്‍വേസിലെ ക്രൂ മെമ്പര്‍ അറസ്റ്റില്‍. 3.21 കോടി മൂല്യമുള്ള യു.എസ് ഡോളര്‍ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് യുവതിയില്‍ നിന്നും പിടികൂടി. ഹോങ്ക് കോംഗിലേക്ക് സര്‍വീസ് നടത്തുന്ന ജെറ്റ് എയര്‍വേസ് വിമാനത്തിലെ ക്രൂ അംഗമാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഡല്‍ഹി അന്തരാഷ്ട്ര വിമാനത്തവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നാണ് ജീവനക്കാരിയെ അറസ്റ്റു ചെയ്തത്.

ജെറ്റ് എയര്‍വേസ് അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചു. ഡി.ആര്‍.ഐ സംഘം നടത്തിയ പരിശോധനയില്‍ എയര്‍വേസ് ജീവനക്കാരിയില്‍ നിന്നും വന്‍ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടിയെന്നും അവര്‍ കസ്റ്റഡിയിലാണെന്നും ജെറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ലൈന്‍സ് ജീവനക്കാരിക്കെതിരെ നടിപടിയെടുക്കുമെന്നും ജെറ്റ് അധികൃതര്‍ അറിയിച്ചു.

KCN

more recommended stories