കേന്ദ്രീയ വിദ്യാലയങ്ങളിലെ നിര്‍ബന്ധിത പ്രാര്‍ഥനയില്‍ കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലങ്ങളിലെ നിര്‍ബന്ധിത പ്രാര്‍ഥനയില്‍ വിശദീകരണം ആവശ്യപ്പെട്ടു സുപ്രീംകോടതി. കേന്ദ്രീയ വിദ്യാലയങ്ങളില്‍ അസംബ്ലി സമയത്തു കണ്ണടച്ചു കൈ കൂപ്പി ഹിന്ദിയിലും സംസ്‌കൃതത്തിലും ഉള്ള പ്രാര്‍ഥനയ്‌ക്കെതിരേ മധ്യപ്രദേശില്‍ നിന്നുള്ള വിനായക് ഷാ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണു സുപ്രീംകോടതിയുടെ നടപടി.

വ്യത്യസ്ത ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരായി കേന്ദ്രീയ വിദ്യാലത്തിലെ വിദ്യാര്‍ഥികള്‍ ഹിന്ദുമതത്തില്‍ അധിഷ്ഠിതമായ പ്രാര്‍ഥന പിന്തുടരാന്‍ നിര്‍ബന്ധിതരാകുന്നു എന്ന പരാതിയിലാണു ജസ്റ്റീസുമാരായ ആര്‍.എഫ് നരിമാനും നവീന്‍ സിന്‍ഹയും കേന്ദ്ര സര്‍ക്കാരിനും കേന്ദ്രീയ വിദ്യാലയ സംഘടനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചത്.

പ്രാര്‍ഥന വിദ്യാര്‍ഥികളിലെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് തടസം നില്‍ക്കുന്നതാണ്. മാത്രമല്ല എല്ലാ കാര്യങ്ങളിലും മതത്തിനും ദൈവത്തിനും മറ്റെന്തിനേക്കാളും പ്രധാന്യം നല്‍കണം എന്ന പ്രതീതി ഉളവാക്കുന്നതാണെന്നും വിനായക് ഷാ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

KCN

more recommended stories