കെ. ശിവന്‍ ഐഎസ്ആര്‍ഒ തലവന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനേസേഷ (ഐഎസ്ആര്‍ഒ) ന്റെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ. ശിവനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയായ ശിവന്റെ നിയമനം.

ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തിന് രണ്ടു ദിവസം ശേഷിക്കെയാണ് നിലവിലെ ചെയര്‍മാന്‍ എ.എസ്.കിരണ്‍ കുമാറിന് പകരക്കാരനായി ശിവനെ നിയമിക്കുന്നത്.

ക്രയോജനിക് എഞ്ചിനുകള്‍ വികസിപ്പിക്കുന്നതില്‍ അഗ്രഗണ്യനായ ഇദ്ദേഹം നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറാണ്.

KCN

more recommended stories