പള്ളിക്കര പഞ്ചായത്ത് കെ.എം.സി.സി വിവാഹ ധന സഹായം കൈമാറി

പള്ളിക്കര : പള്ളിക്കര പഞ്ചായത്ത് കെ.എം.സി.സി സ്വരൂപിച്ച വിവാഹ ധന സഹായം കല്ലിങ്കാല്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന പരിപാടിയില്‍ വിതരണം ചെയ്തു. കെ.എം.സി.സി. ഉദുമ മണ്ഡലം സെക്രട്ടറി ഹാഷിം മഠത്തില്‍ മുസ്ലിം ലീഗ് കല്ലിങ്കാല്‍ ശാഖാ ട്രഷറര്‍ ജപ്പാന്‍ മുഹമ്മദ് കുഞ്ഞിക്ക് കൈമാറി. കാരുണ്യ മേഖലക്ക് പുതിയ രൂപം നല്‍കി പാവപ്പെട്ടവന്റെ കണ്ണീരും നെഞ്ചിലെ ചൂടുമണച്ച് മുന്നേറുന്ന കെ.എംസി.സി പള്ളിക്കര പഞ്ചായത്ത് റിലീഫ് കമ്മിറ്റി നടത്തി ഏറ്റെടുത്ത നടത്തുന്ന വിവാഹ ധന സഹായ നിധി വിവാഹം പ്രായം കവിഞ്ഞ് വിലപേശുന്നവര്‍ക്കിടയില്‍ മിഴിച്ച് നില്‍ക്കേണ്ടി വരുന്ന ഒരുപാട് പാവപ്പെട്ട പെണ്‍ക്കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്ക് പുതിയ പ്രതീക്ഷകള്‍ ജനിപ്പിക്കുന്നു. കെഎംസിസി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസൈനാര്‍, ട്രഷറര്‍ ശാക്കിര്‍ കല്ലിങ്കാല്‍, നാസര്‍ പള്ളിക്കര, റാഷിദ് കല്ലിങ്കാല്‍, മുനീര്‍ ടികെ, ഷെരീഫ് കെസി , അനസ് കല്ലിങ്കാല്‍ സംബന്ധിച്ചു.

KCN

more recommended stories