40 കോടിയും കടന്ന് മാസ്റ്റര്‍പീസ്, എഡ്ഡിയുടെ ജൈത്രയാത്ര തുടരുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ബോക്‌സോഫീസില്‍ തകര്‍ക്കുകയാണ്. റിലീസ് ചെയ്ത് 25 ദിവസം കഴിയുമ്പോഴും ചിത്രത്തിനു തിരക്കുണ്ട്. തരക്കേടില്ലാത്ത കളക്ഷനാണ് ഇപ്പോഴും ലഭിക്കുന്നത്. 25 ദിവസം കൊണ്ട് 40 കോടിയാണ് മാസ്റ്റര്‍പീസ് സ്വന്തമാക്കിയത്.

മാസ്റ്റര്‍പീസ് ഇതിനോടകം കളക്ട് ചെയ്തിരിക്കുന്നത് 40 കോടിയോളമാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഇത് സമ്മതിച്ചിരിക്കുകയാണ്. ഇങ്ങനെയെങ്കില്‍ അടുത്ത ആഴ്ചയ്ക്കുള്ളില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കൊണ്ട് 10 കോടിയാണ് ചിത്രം വാരിയത്.

ക്രിസ്തുമസിന് ശേഷമുള്ള കുറച്ച് ദിവസങ്ങളില്‍ കളക്ഷന്‍ കുറച്ച് പിന്നോട്ട് പോയെങ്കിലും ആദ്യ ആഴ്ചയില്‍ 20 കോടിക്കു മുകളില്‍ കളക്ഷന്‍ നേടാന്‍ മാസ്റ്റര്‍പീസിനു കഴിഞ്ഞു. ജിസിസിയിലും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

KCN

more recommended stories