പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ്; ഇനി ഓഡിയോ കോളില്‍ നിന്ന നേരിട്ട് വീഡിയോ കോളിലേക്ക് മാറാം

മുംബൈ: വാട്‌സാപ്പ് പുതിയ അപ്‌ഡേഷനുമായി എത്തുന്നു. ഇത്തവണ വാട്‌സാപ്പ് ഇനി മുതല്‍ വാട്ട്‌സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ഓഡിയോ കോളില്‍ നിന്ന് ഒരു ക്ലിക്കില്‍ വീഡിയാ കോളിംഗിലേക്ക് മാറാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

വാട്ട്‌സ് ആപ്പിന്റെ വോയ്‌സ് കോള്‍ വിന്‍ഡോയില്‍ പുതിയ ബട്ടന്‍ ഉണ്ടാകും. ഒരു ക്ലിക്കിലൂടെ തന്നെ വീഡിയോ കോളിലേക്ക് മാറാമെന്നാണ് സൂചന.ഉപഭോക്താക്കളുടെ ദീര്‍ഖ കാലത്തെ ആവശ്യമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം വാട്ട്‌സാപ്പ് ഡിലീറ്റ് ഫോര്‍ എവെരി വണ്‍ അവതരിപ്പിച്ചിരുന്നു.

KCN

more recommended stories