ഗവ. ഹോസ്പിറ്റലിലെ രോഗികള്‍ക്ക് ഇ.വൈ.സി.സിയുടെ ചായ സല്‍കാരം

കാസര്‍കോട്: ജില്ലയിലെ മികച്ച യുവജന ക്ലബിനുള്ള നെഹ്‌റു യുവ കേന്ദ്രയുടെ അവാര്‍ഡ് നേടിയ ഇ.വൈ.സി.സി നേട്ടം ആഘോഷിച്ചത് മാതൃകാപരമായി. കാസര്‍കോട് മുനിസിപ്പല്‍ കോണ്ഫറന്‍സ് ഹാളില്‍ വച്ച് നടന്ന സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ച് റെവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനില്‍നിന്നും അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം ഇ.വൈ.സി.സി പ്രവര്‍ത്തകര്‍ തങ്ങളുടെ സുവര്‍ണ നേട്ടം ആഘോഷിച്ചത് കാസര്‍കോട് ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റലിലെ 300ഓളം രോഗികള്‍ക്ക് ചായ സല്‍കാരം നടത്തിക്കൊണ്ട്. കാസര്‍കോട് ഗവ. ജനറല്‍ ഹോസ്പിറ്റല്‍ നഴ്‌സിങ് സൂപ്രണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

KCN

more recommended stories