വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ പ്രയാര്‍ തെക്കുംമുറിയില്‍ പ്ലാശേരില്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ കവത (42)യാണ് മരിച്ചത്.

വള്ളിക്കാവിലുള്ള അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു കവിത. രാവിലെ ജോലിക്ക് പോകുന്നതിനായി ഒരുങ്ങുന്നതിന് റൂമില്‍ കയറി കതകടയ്ക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് വാതില്‍ തുറക്കാതിരുന്നതിനാല്‍ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ആകാശ്, അദ്വൈത് എന്നിവരാണ് മക്കള്‍.

KCN

more recommended stories