ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് മാണി

കോട്ടയം: ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി രംഗത്ത്. പിണറായി ചെയ്തത് തെറ്റല്ലെന്നും ഈ വിഷയത്തില്‍ പിണറായിയെ വിമര്‍ഷിക്കിക്കേണ്ട ആവശ്യമില്ലെന്നും മാണി പറഞ്ഞു.

എല്ലാ കാലഘട്ടങ്ങളിലും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാറുണ്ട്. അത് വലിയ തെറ്റാണെന്ന് തോന്നുന്നില്ല. ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക ചിലവഴിച്ചാല്‍ തുക തിരിച്ച് നല്‍കിയാല്‍ മതിയെന്നും മാണി കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories