വെടിത്തറക്കാല്‍ വിശ്വകര്‍മ്മ സമുദായ സംഘം: വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ഉദുമ: വെടിത്തറക്കാല്‍ വിശ്വകര്‍മ്മ സമുദായ സംഘത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം വിവിത പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കരിപ്പോടി മുച്ചിലോട്ട് ശക്തി ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമം പെരിയ നവോദയ വിദ്യാലയം മലയാള വിഭാഗം അധ്യാപകന്‍ ശൈലേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ചന്ദ്രന്‍ കരിപ്പോടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശില്പിരത്നം താമരകുഴിയിലെ രാജേഷ് ആചാര്യയെ സംഘം രക്ഷാധികാരി ഗോപാലന്‍ മാസ്റ്റര്‍ ആദരിച്ചു. ദിവാകരന്‍ ആചാരി, കുമാരന്‍ ആചാരി എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി രവീന്ദ്രന്‍ വെടിത്തറക്കാല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ വെടിത്തറക്കാല്‍ നന്ദിയും പറഞ്ഞു. കുടുംബസംഗമത്തിന്റെ ഭാഗമായി മാതൃവന്ദനം അനുമോദനം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും എന്നിവ നടന്നു.

KCN

more recommended stories