ആസ്‌ക് ആലംപാടി മുപ്പതാം വാര്‍ഷിക സമാപനവും ആസ്‌ക് എക്‌സലന്‍സ് അവാര്‍ഡും കൈമാറി

ആലംപാടി : കലാ, കായിക, സാംസ്‌കാരിക സാമൂഹിക ആരോഗ്യ വിദ്യാഭ്യാസ തൊഴില്‍ സാക്ഷരതാ ജീവകാരുണ്യ മേഖലകളില്‍ മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി )മുപ്പതാം വാര്‍ഷിക സമാപന പരിപാടി ആസ്‌ക് ഗ്രൗണ്ടില്‍ അതിവിപുലമായി ആഘോഷിച്ചു.

ആസ്‌ക് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സലീം ആപയുടെ അധ്യക്ഷയില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയോടെ തുടക്കം കുറിച്ച ആഘോഷ പരിപാടിയില്‍ വ്യത്യസ്ത മേഖലയില്‍ മികച്ച മാതൃക സൃഷ്ടിച്ചവരെ കണ്ടെത്തി ആസ്‌ക്. ജി.സി.സി ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം. അനില്‍ കുമാര്‍ എന്നിവര്‍ യഥാക്രമം എബി കുട്ടിയാനം, മൂസ ഷെരിഫ് എന്നിവര്‍ക്ക് കൈമാറി. കണ്ണൂര്‍ കലോത്സവത്തിന് ഒരു അന്യജില്ലക്കാരന്‍ ലോഗോ രൂപകല്‍പന ചെയ്തു ശ്രദ്ധ നേടിയ ആസ്‌ക് ക്ലബ് അംഗം റിഷാല്‍ ദാറിനുള്ള പുരസ്‌കാരം വിദ്യാനഗര്‍ എസ്.ഐ. കെ.പി വിനോദ് കുമാരും കൈമാറി.

സമാപന പരിപാടിയില്‍ ആസ്‌ക് പുനര്‍ നിര്‍മ്മിച്ച രണ്ടു വീടിന്റെ താക്കോല്‍ ദാനവും ,ഏരിയപ്പാടിയില്‍ പുതുതായി നിര്‍മിക്കുന്ന നിരാലംബരായ നിര്‍ദ്ധന കുടുംബത്തിന്റെ വീട് നിര്‍മ്മാണ ചിലവിലേക്കായി ആസ്‌ക് ജി.സി.സി കാരുണ്യ വര്‍ഷം 2,25,000/ രണ്ടേ കാല്‍ ലക്ഷം രൂപയുടെ ചെക്കും കൈമാറി.ചടങ്ങില്‍ ജില്ലാ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ആസ്‌ക് ബി ടീം അംഗങ്ങളെ മെഡല്‍ നല്‍കി ആദരിച്ചു. പ്രമുഖ വ്യവസായിയും ഓസ്ട്രേലിയയിലെ പ്രമുഖ ബാങ്കായ കോമ്മണ്‍വെല്‍ത്തില്‍ ഫൈനാന്‍സ് മാനേജറുമായ ജാക്ക് ചെമ്പിരിക്ക എന്ന മുഹമ്മദ് സിറാര്‍, ക്ലബ്ബ് മുതിര്‍ന്ന അംഗം മാഹിന്‍ മേനത്ത് എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.

ചടങ്ങില്‍ പൗര പ്രമുഖരായ ടി.കെ മുഹമ്മദ് ഹാജി ,അബ്ദുല്‍ റഹ്മാന്‍ ഹാജി എന്നിവരെയും ,മൂന്ന് പതിറ്റാണ്ട് വ്യത്യസ്ത മേഖലയില്‍ ക്ലബിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവെച്ച ഹാജി കെ.എം അബ്ദുല്‍ ഖാദര്‍ ,ഇഖ്ബാല്‍ മുഹമ്മദ് ,അബ്ദുല്‍ ലത്തീഫ്.സി.എ, ടി.എ റിയാസ് എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. ആഘോഷത്തിനെത്തിയ മുഴുവന്‍ പേര്‍ക്കും പായസം വിളമ്പി ആസ്‌ക് -സി ഏറെ ശ്രദ്ധേയമായി.

തുടര്‍ന്ന് ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍ 2 വിജയി നവാസ് കാസറഗോഡ് ,ഇസ്മയില്‍ തളങ്കര ഇശല്‍ നൈറ്റും ,മഴവില്‍ മനോരമ, വോഡാഫോണ്‍ കോമഡിഷോ എന്നിവയിലൂടെ ശ്രദ്ധേയരായ കലാകാരന്‍മാരുടെ മിമിക്‌സ് പരേഡു നടന്നു.
സെക്രട്ടറി അബൂബക്കര്‍ അക്കു,ഹാജി കെ എം അബ്ദുല്‍ ഖാദര്‍ ,ഇഖ്ബാല്‍ മുഹമ്മദ്, സാദിഖ് ഖത്തര്‍, സലാം ലണ്ടന്‍, ആസിഫ് ബി എ, ലത്തീഫ് സി എ, മുഹമ്മദ് മേനത്ത്, എസ് എ അബ്ദുള്‍റഹ്മാന്‍,നിസാര്‍ പുത്തൂര്‍, അബു കല്പുര, അബു ചെറിയ ആലംപാടി, ശിഹാബ് സി എം, ഉമ്മര്‍ പൊഡോള്‍സ്‌കി, അനസ് മിഹ്‌റാജ്, കബീര്‍ മിഹ്‌റാജ്, അറഫത്ത് .എസ് ടി, കബീര്‍ മേനത്ത്, ഷെഫീല്‍ സി.എച്ച് , ബഷീര്‍ ദേളി, മുനൈസ് എ .ആര്‍ , മഹമൂദ് കരോടി, തസ്രീഫ് ജോണ്‍,അദ്രാ മേനത്ത്, ജാബിര്‍ ജാബു, ജൗഹര്‍,സിദ്ദിഖ് ബിസ്മില്ലാ, ഹാരിസ് എ.എം,റിയാസ്.ടി.എ ,അഷ്റഫ് .ടി.എം.എ ,മണി സലൂണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ട്രഷര്‍ മുനീര്‍ ഖത്തര്‍ നന്ദി പറഞ്ഞു.

KCN

more recommended stories