എ.ടി.എം കുത്തിത്തുറന്ന് മോഷണശ്രമം

മലപ്പുറം: എ.ടി.എം കുത്തിത്തുറന്ന് മോഷണശ്രമം. കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് കോഹിനൂര്‍ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറാണ് കുത്തിത്തുറന്നത്. എ.ടി.എം കൗണ്ടറിന്റെ തൊട്ടടുത്തുള്ള മലയാള മനോരമയുടെ ന്യൂസ് ബ്യൂറോയുടെ ഷട്ടറിന്റെ പൂട്ടും തകര്‍ത്ത നിലയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമെന്നാണ് പോലീസിന്റെ നിഗമനം. തേഞ്ഞിപലം പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം കേസെടുത്തു. വിരലടയാള സംഘവും ഡോഗ് സ്‌കോഡും എത്തിയാലെ കുടുതല്‍ വിവരങ്ങള്‍ ലഭ്യമാകു എന്നും പൊലിസ് വ്യക്തമാക്കി.

KCN

more recommended stories