കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം: കാസര്‍കോട് ജില്ലാ സമ്മേളനം മാര്‍ച്ച് 15ന്

കാസര്‍കോട്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കാസര്‍കോട് ജില്ലാ സമ്മേളനം മാര്‍ച്ച് 15ന് കാഞ്ഞങ്ങാട് നടത്തും. സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.അബൂബക്കര്‍ ഹാജി അധ്യക്ഷനായി, കൗണ്‍സിലര്‍ എച്ച്.ആര്‍. സുകന്യ, ബി.സുകുമാരന്‍, മുഹമ്മദ് അസ്ലാം, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സുകുമാരന്‍ മാസ്റ്റര്‍ സ്വാഗതവും, പി.കെ.അബ്ദുള്‍ റഹ് മാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories