ദേശീയ യുവജന ദിനം ആഘോഷിച്ചു

കാസര്‍കോട്: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സംസ്ഥാന യുവജന കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. കാസര്‍കോട് ഗവ. കോളേജില്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു .കെ ഉദ്ഘാടനം ചെയ്തു. അസി. പ്രൊഫസറും കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ ഡോ: ടി. വിനയന്‍ അധ്യക്ഷത വഹിച്ചു. പബ്ലിക് ക്യാന്‍വാസ് ഉദ്ഘാടനം പ്രശസ്ത ചിത്രകാരന്‍ ദിനേശന്‍ പൂച്ചക്കാട് നിര്‍വ്വഹിച്ചു. സംസ്ഥാന യുവജന കമ്മിഷന്‍ മെമ്പര്‍ കെ. മണികണ്ഠന്‍ മുഖ്യാതിഥിയായി. അനന്തപത്മനാഭന്‍, സുജാത. എസ്, മുഹമ്മദലി. കെ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രസീത .കെ സ്വാഗതവും എ.വി. ശിവപ്രസാദ് നന്ദിയും പറഞ്ഞു.

KCN

more recommended stories