സ്‌ട്രൈവ് : വാര്‍ഷിക കൗണ്‍സില്‍ മീറ്റ് നാളെ നടക്കും

മേല്‍പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സ്‌ട്രൈവ് വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍. വൈകുന്നേരം 5 വരെ ചെമ്പിരിക്ക കല്ലും വളപ്പ് നൂമ്പില്‍ പുഴയോരത്ത് നടക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

വിവിധ സെഷനുകളിലായി മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്പി കുഞ്ഞഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചേലാവൂര്‍ എന്നിവര്‍ ക്യാമ്പാഗംങ്ങളുമായി സംവദിക്കും. റിപ്പോര്‍ട്ട് അവതരണം, സംഘടനാ ചര്‍ച്ച, പദ്ധതി രൂപികരണം എന്നിവ ക്യാമ്പില്‍ ചര്‍ച്ച ചെയ്യും. പരിപാടിയില്‍ മുസ്ലിം ലീഗ് യൂത്ത് ലീഗ് ദേശീയ ജില്ലാ മണ്ഡലം ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കും.

KCN

more recommended stories