മുനിസിപ്പല്‍ ഭരണ സ്തംഭനം: മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സ്തംഭനം; എല്‍.ഡി.എഫ് സര്‍ക്കാര്‍ നയത്തിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പുതിയ ബസ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എം. കടവത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ. മഹ്മൂദ് ഹാജി, അബ്ബാസ് ബീഗം, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, എ.എ. അസീസ്, ഹമീദ് ബെദിര, സഹീര്‍ ആസിഫ്, കെ.എം. അബ്ദുള്‍ റഹിമാന്‍, അജ്മല്‍, സി.ഐ.എ. ഹമീദ്, എ.എ. അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

KCN

more recommended stories