ഇ.വൈ.സി.സി ക്രിക്കറ്റ് ടീം ജഴ്‌സി പ്രകാശനം ചെയ്തു

കാസര്‍കോട്: മകാന്‍ ബില്‍ഡേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 2017 ജില്ലാ സി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍മാരായ ഇ.വൈ.സി.സി എരിയാല്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. 2018 വര്‍ഷത്തെ ജില്ലാ ബി ഡിവിഷന്‍ ക്രിക്കറ്റ് ലീഗിനുള്ള ജെഴ്‌സിയാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ മകാന്‍ ബില്‍ഡേഴ്‌സ് മാനേജര്‍ അബ്ദുല്‍ ലത്തീഫ് ഇ.എം, ഇ.വൈ.സി.സി പ്രസിഡന്റ് ഖലീല്‍ എരിയാല്‍ , സി.പി.എം ലോക്കല്‍ സെക്രട്ടറി റഫീഖ് കുന്നിന്‍, ടീം കോച്ച് മുനാസ് എരിയാല്‍, ശുക്കൂര്‍ എരിയാല്‍, തൗസീഫ് അഹമ്മദ്, ടീം അംഗങ്ങളായ രിഫായ്, നബീല്‍, അഹ്‌റാസ്, മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories