സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് അടുത്തമാസം മുതല്‍ കളര്‍കോഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്കുള്ള കളര്‍കോഡ് ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇനി മുതല്‍ മൂന്ന് നിറം മാത്രമായിരിക്കും സ്വകര്യ ബസ്സുകള്‍ക്കെന്നും അതില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ഗതാഗതവകുപ്പ് അറിയിച്ചു.

കണ്ണഞ്ചിപ്പിക്കുന്ന നിറവും പുറക് വശത്തും 2 വശങ്ങളിലും താരങ്ങളുടെ കൂറ്റന്‍ ചിത്രങ്ങളും ഡിസൈനുകളുമൊന്നും ഇനി നടക്കില്ല. ടൗണ്‍ ബസ്സുകള്‍ക്ക് പച്ച നിറം മാത്രം. ലിമിറ്റഡ് സ്റ്റോപ്പിന് മെറൂണ്‍, ഓര്‍ഡിനറിക്കാകട്ടെ നീല നിറവും. എന്നാല്‍ നിറംമാറ്റത്തില്‍ ബസ്സുടമകള്‍ പൂര്‍ണ്ണ തൃപ്തരല്ല. നിറമല്ല പ്രശ്‌നമെന്നും നിരക്ക് കൂട്ടാനുള്ള തീരുമാനമാണ് എടുക്കേണ്ടതെന്നും സ്വകാര്യ ബസ്സ് ഉടമകള്‍ പറയുന്നു.

KCN

more recommended stories