വിദ്യാര്‍ഥികള്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരാകണം: എം.സി ഖമറുദ്ദീന്‍

ചട്ടഞ്ചാല്‍: മാറിവരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന് കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ വകുപ്പ് മുന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ പ്രസ്താവിച്ചു.. എം.ഐ.സി ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് യൂണിയന്‍ ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപസില്‍ നിന്നു തന്നെയാണ് ഓരോ വിദ്യാര്‍ഥിയുടെയും സ്വഭാവങ്ങള്‍ രൂപീകരിക്കപ്പെടേണ്ടതെന്നും മനുഷ്യത്വമുള്ളവനായി മാറുന്നതിന് വേണ്ടിയും വരും തലമുറയ്ക്ക് നേതൃത്വം നല്‍കുന്നതിനും അവരെ നല്ല രീതിയില്‍ നയിക്കുന്നതിന് ക്യാംപസുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെപി അജയ് കുമാര്‍ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് അഡൈ്വസര്‍ തോമസ് സര്‍ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ യുവ മാധ്യമ പ്രവര്‍ത്തകന്‍ ഖയ്യൂം മാന്യ മുഖ്യ പ്രഭാഷണം നടത്തി.തുടര്‍ന്ന് യൂണിയന്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.ഡി. കബീര്‍,വിദ്യാഭ്യാസസമിതി അംഗം ഹാഷിം ബംബ്രാണി,ഉസാംപള്ളങ്കോട്,മുര്‍ഷിദ് മുഹമ്മദ്,ദീപ ടീച്ചര്‍,സുനിത ടീച്ചര്‍,അമീന്‍ സര്‍, യൂണിയന്‍ ചെയര്‍മാന്‍അബ്ദുല്‍ റഹ്മാന്‍, യു യു സി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ യൂണിയന്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ ഏ കെ നന്ദി പ്രസംഗം നടത്തി.തുടര്‍ന്ന് മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവല്‍ വിന്നര്‍ ഷൈജു പേരാമ്പ്ര, ഫ്ളവേഴ്സ് ടിവി കോമഡി സൂപ്പര്‍ നൈറ്റ് വിന്നര്‍ പ്രദീപ് ബാലന്‍ എന്നിവര്‍ അവതരിപ്പിച്ച കോമഡി ഷോയും വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും അരങ്ങേറി.

KCN

more recommended stories