സി.ഒ .എ. സംസ്ഥാന സമ്മേളനം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

കാസര്‍കോട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ .എ ) 11-ാമത് സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 2018 ജനുവരി 20 (ശനി)ന് കാഞ്ഞങ്ങാട് നെഹ്രു കോളേജില്‍ വെച്ചാണ് മത്സരം. വിജയികള്‍ക്ക് യഥാക്രമം 5018, 3018, 2018 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനമായി നല്‍കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0467 2280823, 9446335025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

KCN

more recommended stories