സി.വൈ.സി.സി ചൗക്കി ദേശീയ യുവജന ദിനം ആചരിച്ചു

കാവുഗോളി ചൗക്കി: സി.വൈ.സി.സി ചൗക്കി നെഹ്രു യുവകേന്ദ്രയുടെ സഹായത്തോടെ ദേശീയ യുവജന ദിനം ആചരിച്ചു.

ജില്ലയുടെ വികസനങ്ങളില്‍ നമ്മുടെ ആശയങ്ങള്‍ മുതല്‍ക്കൂട്ടാകണമെന്നും അതിന് വേണ്ടി യുവജനങ്ങള്‍ പ്രാപ്തരാകണമെന്നും പ്രദേശീക അടിസ്ഥാന സംവിധാനങ്ങള്‍ വരെ വ്യക്തിവികാസത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണമെന്നും യുവജന സംവാദം ഉല്‍ഘാടനം ചെയ്ത് നെഹ്രു യുവകേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ്മാന്‍ സംസാരിച്ചു. സി.വൈ.സി.സി ചൗക്കി രക്ഷാധികാരി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു.
മുസ്തഫാ തോരവളപ്പില്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഹനീഫ് കടപ്പുറം, ബാബുരാജ്, ഇല്ല്യാസ് മാസ്റ്റര്‍, ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ആദം കുണ്ടത്തില്‍, ദില്‍ഷാദ്, ഖാലിദ് കടപ്പുറം, മൊയ്തു കുണ്ടത്തില്‍, അബ്ദു ബഹറൈ, ഷംശുദ്ധീന്‍, ഫൈസല്‍ വെസ്റ്റ്, സഫുവാന്‍ കുന്നില്‍, സാബിക്ക് ചൗക്കി, ദര്‍വിഷ്, ഫയാസ്, ഷഹനാദ്, അന്‍സാഫ്, ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു. സി.വൈ.സി.സി ക്ലബ്ബ് സെക്രട്ടറി സാദിക്ക് കടപ്പുറം സ്വാഗതവും വൈസ് പ്രസിഡന്റ് സിദ്ധിഖ് വെസ്റ്റ് നന്ദിയും പറഞ്ഞു.

KCN

more recommended stories