അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്: ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ കശ്മീരിലെ രജൗറി ജില്ലയിലുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി.

പാക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ലാന്‍സ് നായിക് യോഗേഷ് മുരളീധറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഹാരാഷ്ട്ര സ്വദേശിയാണ് വീരമൃത്യു വരിച്ച യോഗേഷ്.

KCN

more recommended stories