മുഹമ്മദലി സിനാന് സര്‍വ്വാന്‍സ് ചൗക്കിയുടെ സ്വീകരണം

ചൗക്കി: തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മാപ്പിള പാട്ട്, അറബിക്ക് പദ്യം ചൊല്ലല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചൗക്കി നാടിന് തന്നെ അഭിമാനായി മാറിയ സിനാന്‍ പരിപാടി കഴിഞ്ഞ് ആദ്യമായി കാസര്‍കോട് എത്തിയ സിനാനെ സര്‍വ്വാന്‍സ് ചൗക്കിക്ക് വേണ്ടി അമീര്‍ ബാഗ്ലുരിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തലശേരി എം എം ഹൈസ്‌ക്കുള്‍ വിദ്യാര്‍ത്ഥിയായ സിനാന്‍ സര്‍വ്വാന്‍സ് ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് മെമ്പരും കുടിയാണ്. സ്വീകരണ പരിപാടിയില്‍ സിറാജ്, റഹിസ്, ചുപ്പി, ലത്തി, ഇച്ചു ,മഷുദ്, ജസാര്‍, ജസിം ,റഷാദ് ,അഷിബ് ,ആഷിക്ക്, അര്‍പ്പു,സബിര്‍, അത്തു, അയ്യു, മന്‍ച്ചു, ബിലു, സുല്‍പ്പു, സിനാന്‍, സവാദ്, മുന്‍ച്ചു, മുന്നു എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories