ബഡുവന്‍ കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു

മൊഗ്രാല്‍ പുത്തൂര്‍ : പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും, പതിനാലാം വാര്‍ഡ് (ഹര്‍ജാല്‍) കമ്മിറ്റി ഭാരവാഹിയുമായിരുന്ന ഖത്തര്‍ ഹാജി എന്ന ബഡുവന്‍ കുത്തി ഹാജിയുടെ നിര്യാണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. കോണ്‍ഗ്രസ് ആശയങ്ങള്‍ മുറുകെ പിടിച്ച് ജീവിച്ച മുതിര്‍ന്ന കോണ്‍ഗ്രസുകാരനെയാണ് നഷ്ടപ്പെട്ടതെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച മണ്ഡലം പ്രസിഡന്റ് ഹനീഫ് ചേരങ്കൈ അനുസ്മരിച്ചു. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഹമീദ് കാവില്‍, വൈസ് പ്രസിഡന്റ് വിജയ കുമാര്‍, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നാം ഹനീഫ് , ബ്ലോക്ക് സെക്രട്ടറിമാരായ നാരായണന്‍ നായര്‍, മനോഹരന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

KCN

more recommended stories