എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

മഞ്ചേശ്വരം : ജനുവരി 26, 27 തിയ്യതികളില്‍ നടക്കുന്ന എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പിന്റെ ‘പ്രതീക്ഷ’ ലോഗോ ബഹുമാന്യനായ പാണക്കാട് ശഫീഖ് അലി ശിഹാബ് തങ്ങള്‍ എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് പ്രെസിഡന്റ മുഫീദ് പൊസോട്ടിന് നല്‍കി പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് പി എച്ച് അബ്ദുല്‍ ഹമീദ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, ഗ്രാമ പഞ്ചായത്ത് ഡെവലപ്മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് മുഖ്താര്‍ എ, എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖലീല്‍ ഉദ്യവാര്‍, വൈസ് പ്രസിഡന്റ് മഹ്റൂഫ് കുഞ്ചത്തൂര്‍ തുടങ്ങിയവര്‍ സാനിധ്യം അറിയിച്ചു.

KCN

more recommended stories