ഒടിയനില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ശക്തമായ സ്ത്രീ കഥാപാത്രമായി മഞ്ജു വാര്യര്‍

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ വ്യത്യസ്തയാര്‍ന്ന ചിത്രമാണ്. ചിത്രത്തിനുവേണ്ടിയുള്ള മോഹന്‍ലാലിന്റെ രൂപമാറ്റം കണ്ട് ആരാധകര്‍ അമ്പരപ്പിലാണ്. അപ്പോഴാണ് നായികയായ മഞ്ജു വാര്യരും ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു എന്ന വാര്‍ത്ത വരുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് മഞ്ജുവിന്റെ ഈ വ്യത്യസ്ത ഗെറ്റപ്പുകളെക്കുറിച്ച് പറയുന്നത്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35 വയസ്സും പിന്നിട്ട് അന്‍പതുകളുടെ രൂപഭാവവുമായി മഞ്ജു ഈ ചിത്രത്തിലൂടെ എത്തുന്നു.

മലയാളസിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങള്‍ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. ഒരു അഭിനേതാവിന് മികച്ച അഭിനയം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നത് അവര്‍ അത്രതന്നെ മികച്ച മറ്റൊരു അഭിനേതാവിനൊപ്പം അഭിനയിക്കുമ്‌ബോഴാണ്. ഒടിയനില്‍ മഞ്ജു അഭിനയിക്കുന്നത് ഇന്ത്യയിലെ മികച്ച രണ്ട് അഭിനേതാക്കള്‍ക്കൊപ്പമാണെന്നും സംവിധായകന്‍ പറഞ്ഞു.

KCN

more recommended stories