സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് എ.ജി

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മറ്റ് നാല് ജഡ്ജിമാരും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ പത്രസമ്മേളനം നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. അതിനു ശേഷം ആദ്യത്തെ പ്രവൃത്തി ദിവസമായ ഇന്ന് ജസ്റ്റിസുമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

ഇന്നു രാവിലെ കോടതി ചേര്‍ന്നയുടന്‍ പതിവു രീതിയിലുള്ള ചായ സല്‍ക്കാരം നടന്നിരുന്നു. മുഴുവന്‍ ജഡ്ജിമാരും കോടതിയിലെത്തിയിരുന്നു. കോടതിയുടെ പ്രവര്‍ത്തനവും സാധാരണ ഗതിയിലായിരുന്നു.

ചായ സല്‍ക്കാരത്തിനിടെയാണ് ജഡ്ജിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അതോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നാണ് കരുതുന്നത്. തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

KCN

more recommended stories