ഡീസല്‍ വില റെക്കോര്‍ഡില്‍; ലിറ്ററിന് 61 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വില റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഒരു ലിറ്ററിന് 61.74 രൂപയായാണ് ഉയര്‍ന്നത്. കൂടാതെ, പെട്രോള്‍ വില ലിറ്ററിന് 71 രൂപ മറികടന്നു. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റമാണ് ഇന്ത്യന്‍ എണ്ണ വിപണിയില്‍ വില ഉയരാന്‍ കാരണമായത്.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.18 രൂപയായിരുന്നു ഇന്നത്തെ വില. 2014 ആഗസ്റ്റിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് പെട്രോളിന്റേത്. ലിറ്ററിന് 61.74 രൂപയാണ് ഡല്‍ഹിയിലെ ഡീസല്‍ വില. എന്നാല്‍, മുംബൈയില്‍ 65.74 രൂപയാണ് വില.

2017 ഡിസംബറിലാണ് ഡീസല്‍ വില 58.34 രൂപയിലേക്ക് വര്‍ധിച്ചത്. നവംബര്‍ മാസത്തെ അപേക്ഷിച്ച് 3.4 രൂപയുടെ വര്‍ധനവായിരുന്നു ഇത്. ഇതേ കാലയളവില്‍ പെട്രോള്‍ വില 2.09 രൂപയും വര്‍ധിച്ചിരുന്നു.

2014 ഡിസംബറിന് ശേഷം ക്രൂഡ് ഓയിലിന്റെ വിലയിലും വന്‍ വര്‍ധവ് രേഖപ്പെടുത്തി. ബ്രെന്റ് ഓയില്‍ ബാരലിന് 70.05 ഡോളറും ഡബ്ലൂ.ടി.ഐ ഓയില്‍ ബാരലിന് 64.77 ഡോളറും ആണ് ഉയര്‍ന്നത്.

KCN

more recommended stories